തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിൽ ഇളവുകൾ വരുത്തി ഗതാഗത വകുപ്പ്. സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം ഉയർന്നതോടെയാണ് ഗതാഗത വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റിൽ ചില ഇളവുകൾക്ക് തയ്യാറായത്. പുതുക്കിയ സർക്കുലർ നാളെ പുറത്തിറക്കും
പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണം 40 ആക്കും. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ മാറ്റാൻ 6 മാസത്തെ സാവകാശം നൽകും തുടങ്ങിയവയാണ് ഇളവുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ രീതിയിൽ ഗ്രൗണ്ട് ഒരുക്കാനും വാഹനങ്ങളിൽ കാമറകൾ വയ്‌ക്കാനും 3 മാസത്തെ സാവകാശം നൽകുമെന്നും സർക്കുലറിൽ പറയുന്നു.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് നേരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ യൂണിനുമായി നടത്തിയ ചർച്ചയിൽ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണങ്ങളിലെ ഇളവുകളിൽ തീരുമാനമാവുകയായിരുന്നു.