സഞ്ജയ് നിരുപം ശിവസേനയിൽ : ഏകനാഥ് ഷിൻഡെയുടെ സാന്നിധ്യത്തിൽ പാർട്ടി പ്രവേശനം; മടങ്ങിവരുന്നത് ഒരു കാലത്ത് ബാൽ താക്കറെയുടെ വിശ്വസ്തനായിരുന്ന നേതാവ്

Published by
Janam Web Desk

താനെ: മുൻ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപംമഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നു. തന്റെ കുടുംബത്തോടൊപ്പമാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്.

ബീഹാർ സ്വദേശിയായ നിരുപം 1990-കളിൽ പത്രപ്രവർത്തനത്തിലൂടെയാണ് രാഷ്‌ട്രീയത്തിലെത്തിയത്. അവിഭക്ത ശിവസേനയുടെ ഹിന്ദി മുഖപത്രമായ ‘ദോപഹർ കാ സമാന’യുടെ എഡിറ്ററായി നേരത്തെ നിരുപം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ ആകൃഷ്ടനായ അന്നത്തെ ശിവസേന അധ്യക്ഷൻ ബാൽ താക്കറെ 1996-ൽ അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചു. മുംബൈയിൽ സ്ഥിരതാമസമാക്കിയ ഉത്തരേന്ത്യക്കാരുടെ മുഖമായി മാറിയ നിരുപം ശിവസേനയുടെ നേതാവായി ഉയർന്നു.

2005ൽ അവിഭക്ത ശിവസേന വിട്ട് കോൺഗ്രസിൽ ചേർന്ന സഞ്ജയ് നിരുപം മഹാരാഷ്‌ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി. 2009-ലെ തിരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് ലോക്‌സഭാ സീറ്റിൽ വിജയിച്ചു.

കോണ്ഗ്രെസ്സ് പാർട്ടി നേതൃത്വത്തിന്റെ കണ്ണിലെ കരടാകുന്നതിനു മുൻപ് അദ്ദേഹം അവരുടെ സിറ്റി യൂണിറ്റിന്റെ തലവനും ആയിരുന്നു.

നിരുപത്തിന്റെ ശിവസേനയിലേക്കുള്ള പ്രവേശനത്തിന് ശേഷം സംസാരിച്ച മുഖ്യമന്ത്രി ഷിൻഡെ, ബാൽ താക്കറെ അദ്ദേഹത്തെ രണ്ട് തവണ രാജ്യസഭയിലേക്ക് അയച്ചിട്ടുണ്ടെന്നും ദേശീയ തലത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനം സേനയുടെ പ്രശസ്തി വർദ്ധിപ്പിച്ചതായും ചൂണ്ടിക്കാട്ടി.

Share
Leave a Comment