തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ ബിജെപി കൗൺസിലർ കരമന അജിത്തിന്റെ വീടിനു നേരെ ആക്രമണം. സംഭവത്തിൽ അജിത് കരമന പൊലീസിൽ പരാതി നൽകി. നെടുങ്കണ്ടം വാർഡ് കൗൺസിലറാണ് കരമന അജിത്.
ഇന്ന് പുലർച്ചയോടെ യാണ് സംഭവം. ബിജെപി കൗൺസിലറുടെ തൈക്കാട് ദുർഗാ നഗറിലുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നിലും ഗേറ്റിനു സമീപത്തും ട്യൂബ് ലൈറ്റ് വലിച്ചെറിഞ്ഞു പൊട്ടിച്ചിതറിയ നിലയിൽ കാണപ്പെട്ടതായി പരാതിയിൽ പറയുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിക്കനുള്ള ശ്രമമായിരുന്നുവെന്നും പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിട്ടുള്ളത്.