വയനാട്: വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. മുട്ടിൽ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടിൽ എം. സുബൈറിനെയാണ് പോലീസ് പിടികൂടിയത്.
സ്ത്രീയെ ഫോണില്‍ വിളിച്ചു ശല്യം ചെയ്ത ഇയാളുടെ നമ്പര്‍ അവർ ബ്ലോക്ക് ചെയ്തതിലുള്ള വിരോധമായിരുന്നു കാരണം. ഇതേ തുടർന്ന് വീട്ടില്‍ അതിക്രമിച്ചു കയറി വടിവാള്‍ വീശുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസിന്റെ നടപടി.