പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഒലവക്കോട് സ്വദേശിനി ബർഷീനയ്‌ക്ക് നേരെയാണ് ആസിഡ് ആക്രമണം നടന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ആക്രമണം.
ലോട്ടറിക്കട നടത്തുന്ന ബർഷീനയുടെ മുഖത്തേക്ക് തമിഴ്‌നാട് സ്വദേശിയും യുവതിയുടെ മുൻ ഭർത്താവുമായ കാജാഹുസൈൻ ആസിഡ് ഒഴിക്കുകയായിരുന്നു.
ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖത്ത് സാരമായി പൊള്ളലേറ്റ ബർഷീന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.