കിരീടത്തിൽ മോഹൻലാലിന്റെ സഹോദരിയായി എത്തിയ നടി ഉഷയെ മലയാളികൾ ഇന്നും മറന്നിട്ടില്ല. 1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു ഉഷ. മുപ്പത് വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായ നടി നിരവധി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽപ്രചരിക്കുന്നത്. ഹെൽമറ്റ് ധരിക്കാതെ ഒരു സ്‌കൂട്ടറിന്റെ പിറകിലിരുന്ന് തിരക്കിട്ട റോഡിലൂടെ കടന്നുപോകുകയാണ് താരം.
ഇൻസ്റ്റഗ്രാമിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഈ നടിയെ മനസിലായോ? എന്ന ക്യാപ്ഷനോടെയാണാ വീഡിയോ പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്‌ക്ക് താഴെ കമന്റുമായി എത്തുന്നത്. ചെങ്കോൽ സിനിമയിൽ മോഹൻലാലിനോട് ഉഷ പറയുന്ന ഡയലോഗുകൾ വരെ പ്രേക്ഷകർ കമന്റായി രേഖപ്പെടുത്തുണ്ട്. യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്ക് ഇതിനോടകം പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ലഭിച്ചത്.
ഹസീന ഹനീഫ് എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. ബാലചന്ദ്ര മേനോൻ സിനിമയിൽ നായികയായി അരങ്ങേറുമ്പോഴാണ് ഉഷ എന്ന പേര് സ്വീകരിച്ചത്.
പതിമൂന്നാം വയസ്സിലാണ് ഉഷ അഭിനയ രംഗത്തേക്ക് എത്തിയത്.















