തൃശ്ശൂർ:മൊബൈൽ പൊട്ടിത്തെറിച്ച് അപകടം. തൃശ്ശൂർ പാവറട്ടി പൂവത്തൂരിലാണ് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. മരയ്‌ക്കാത്ത് അജീഷിന്റെ ഭാര്യയുടെ ഫോണാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്.
ഫോൺ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് തീപിടിത്തമുണ്ടായി. തീപിടിത്തത്തിൽ മുറിയിലുണ്ടായിരുന്ന കട്ടിൽ, കിടക്ക, എയർ കണ്ടീഷണർ, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയെല്ലാം കത്തി നശിച്ചു. എന്നാൽ സംഭവ സമയത്ത് മുറിക്കുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി.















