മകൾ മറിയം അമീറ സൽമാന്് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം മകളുടെ പിറന്നാൾ സന്തോഷം പങ്കുവെച്ചത്. ഒപ്പം മകളുടെ ചിത്രങ്ങളും ഷെയർ ചെയ്തിട്ടുണ്ട്.
‘ എന്റെ പ്രിയപ്പെട്ടവൾക്ക് ഏഴാം പിറന്നാൾ ആശംസകൾ നേരുന്നു. നിനക്ക് പ്രിയപ്പെട്ടതെല്ലാം ചേർത്ത് ഏറ്റവും മികച്ച ഒരു പിറന്നാൾ ആഘോഷമാണ് ഒരുക്കിയിരിക്കുന്നത്.’ എന്നാണ് ദുൽഖർ സൽമാൻ പങ്കുവച്ച കുറിപ്പ്. നിരവധി പേരാണ് ദുൽഖറിന്റെ പോസ്റ്റിന് ആശംസകളുമായി എത്തിയിരിക്കുന്നത്. നടൻ പൃഥ്വിരാജ്, ഭാര്യ സുപ്രിയ മേനോൻ, നടിമാരായ ഖുശ്ബു, അഹാന കൃഷ്ണ തുടങ്ങി നിരവധി പേർ മറിയത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
View this post on Instagram
ദുൽഖറിന്റെ പിതാവും നടനുമായ മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും വിവാഹ വാർഷികവും ഇന്ന് തന്നെയാണ്. 45-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഇരുവർക്കും ആശംസകൾ അറിയിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ദുൽഖർ പോസ്റ്റ് പങ്കുവച്ചിരുന്നു.
View this post on Instagram
‘ നിങ്ങൾ ഇരുവരും ജീവിതത്തിന്റെ മനോഹരമായ 45 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഇക്കാലത്തിനിടെ നിങ്ങളുടേതായ ഒരു ലോകം ഇരുവരും സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാഗമാകാൻ ഞങ്ങൾക്കും സാധിച്ചു. നിങ്ങളുടെ ലോകത്തെ സ്‌നേഹവും ഊഷ്മളതയും ലഭിച്ച് ജീവിക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. അമ്മക്കും അച്ഛനും വിവാഹ വാർഷിക ആശംസകൾ!’ എന്നായിരുന്നു ദുൽഖറിന്റെ കുറിപ്പ്.