തെരുവിൽ ചെറിയ തട്ടുക്കട നടത്തി കുടുംബം പോറ്റുന്ന പത്തുവയസുകാരനെ വാഴ്ത്തി വ്യവസായി ആനന്ദ് മഹീന്ദ്ര. എക്സ് പോസ്റ്റിൽ വൈറലായ ഒരു വീഡിയോ പങ്കുവച്ചാണ് അദ്ദേഹം പത്തുവയസുകാരനെക്കുറിച്ച് വാചാലനായത്. ഡൽഹിയിലെ തിലക് നഗറിലെ തെരുവിൽ എഗ്-ചിക്കൻ റോളുകൾ ഉണ്ടാക്കുന്ന കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു.
സഞ്ജയ് ഘോഷ് എന്നൊരാളാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പഞ്ചാബി സ്വദേശിയായ ജസ്പ്രീതാണ് തെരുവിൽ പാചകം ചെയ്യുന്നത്. അവനോട് കാര്യങ്ങൾ ചോദിക്കുമ്പോൾ വയസ് പത്താണെന്നും പിതാവ് മരിച്ചുപോയെന്നും വ്യക്തമാക്കുന്നു. പിതാവാണ് അവനെ പാചകം ചെയ്യാൻ പഠിപ്പിച്ചതെന്നും ജസപ്രീത് നിഷ്കളങ്കമായി പറയുന്നുണ്ട്. ഈ വീഡിയേയാണ് വ്യവസായി പങ്കുവച്ചിരിക്കുന്നത്.
‘ധൈര്യമേ നിന്റെ പേരോ ജസ്പ്രീത്..!പക്ഷേ അവന്റെ വിദ്യാഭ്യാസം പാതിവഴിയിൽ നിൽക്കരുത്. അവൻ ഡൽഹിയിലെ തിലക് നഗറിൽ നിന്നുള്ളയാളെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവനെ ബന്ധപ്പെടാനാകുന്ന ഫോൺ നമ്പറുണ്ടെങ്കിൽ അത് നൽകൂ. മഹീന്ദ്ര ഫൗണ്ടേഷൻ ടീമിന് അവന്റെ വിദ്യാഭ്യാസ കാര്യത്തിൽ സഹായിക്കാനാകും”—ആനന്ദ് മഹീന്ദ്ര എക്സിൽ വ്യക്തമാക്കി.
Courage, thy name is Jaspreet.
But his education shouldn’t suffer.
I believe, he’s in Tilak Nagar, Delhi. If anyone has access to his contact number please do share it.
The Mahindra foundation team will explore how we can support his education.
— anand mahindra (@anandmahindra) May 6, 2024
“>