നടുക്കുന്നാെരു കൊലപാതകത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഡൽഹി ജാഫ്രാബാദിലായിരുന്നു സംഭവം. 35-കാരനായ യുവാവിനെ ഗുണ്ടാ സംഘം നടുറോഡിൽ വളഞ്ഞിട്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. മുറിവേറ്റ് മണിക്കൂറുകളോളും റോഡിൽ കിടന്ന ഇയാൾ രക്തം വാർന്ന് മരിക്കുകയായിരുന്നു. നസീർ എന്നാണ് കൊല്ലപ്പെട്ടയാളുടെ പേര്.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാമ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. 50 മുറിവുകളാണ് യുവാവിന്റെ ശരീരത്തിലുണ്ടായിരുന്നത്. എക്സിലാണ് ക്രൂരകൃത്യത്തിന്റെ വീഡിയോ പ്രചരിച്ചത്. നാലാം തീയതിയായിരുന്നു കാെലപാതകം.നസീർ എന്ന നൻഹെ സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അക്രമികൾ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
നിലത്ത് വീണ ഇയാളുടെ കഴുത്തിലാണ് പ്രതികൾ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചത്. ഇരയായ നസീറിന്റെ വീടിന് 200 മീറ്റർ മുന്നിലായിരുന്നു സംഭവം. നസീറിനെതിരെ ജാഫ്രാബാദ് പൊലീസ് സ്‌റ്റേഷനിൽ കവർച്ചയ്‌ക്കും കൊലപാതകത്തിനും കേസുണ്ടെന്നും ഇയാൾ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
#Shocking news #Delhi|#जाफराबाद में रविवार शाम हुए नाजिर उर्फ नन्हे के मर्डर का विडियो आया सामने !!
सूत्रों का दावा है कि नाजिर अपने भाई आमिर उर्फ टोरी के मर्डर का गवाह था !!
इसलिए अल्मास उर्फ अल्लू गैंग ने उसकी बेरहमी से हत्या कर दी !!
अल्लू के तार गैंगस्टर छेनू से जुड़े हैं… pic.twitter.com/jDGY3VES7L— MANOJ SHARMA LUCKNOW UP🇮🇳🇮🇳🇮🇳 (@ManojSh28986262) May 6, 2024
“>















