ലക്‌നൗ: അമേഠിയിലെ ജനങ്ങളെ സേവിക്കാനണ് താൻ ആഗ്രഹിക്കുന്നതെന്ന് ഒരിക്കൽ കൂടി ആവർത്തിച്ച് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ സമൃതി ഇറാനി. അമേഠിയിലെ ജനങ്ങൾ സ്വന്തം കുടുംബാംഗമായാണ് തന്നെ കാണുന്നതെന്ന് സ്മൃതി ജനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അവർ.
” ഞാൻ ഇപ്പോൾ അമേഠിയിലെ ഒരു വോട്ടറാണ്. ഇവിടുത്തെ ജനങ്ങൾ എന്നെ സ്വന്തം കുടുംബാംഗത്തെ പോലെ കാണുന്നു. ഒരു നല്ല നേതാവ് വരുമ്പോൾ രാജ്യത്ത് വികസനങ്ങളുണ്ടാകും. അമേഠിയിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയെന്നതാണ് എന്റെ ലക്ഷ്യം. അതിനായി ജനങ്ങൾ ഒപ്പം നിൽക്കും.”
ഫലപ്രഖ്യാപനത്തിന് ശേഷം അമേഠിയിലെ കോൺഗ്രസിന്റെ തോൽവി അവർ വിശകലനം ചെയ്യണമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. കോൺഗ്രസാണ് രാജ്യം ഭരിക്കുന്നതെങ്കിൽ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഒരു കാലത്തും വികസനം കൊണ്ടുവരാൻ അവർക്ക് സാധിക്കില്ല. റേഷനോ, കുടിവെള്ളമോ ഒന്നും തന്നെ ജനങ്ങളിലേക്കെത്തില്ല. അവയെല്ലാം മറിച്ചു വിൽക്കാൻ കോൺഗ്രസ് ശ്രമിക്കുമെന്നും സ്മൃതി കുറ്റപ്പെടുത്തി.















