തെരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ തൃണമൂൽ ​ശ്രമം; ജം​ഗീപൂരിലും മുർഷിദാബാദിലും സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചതായി പരാതി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ തൃണമൂൽ ​ശ്രമം; ജം​ഗീപൂരിലും മുർഷിദാബാദിലും സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചതായി പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 05:04 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ തെരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ തൃണമൂൽ കോൺഗ്രസിന്റെ  ശ്രമം.  വിവിധ ബൂത്തുകളിൽ തൃണമൂൽ ​ഗുണ്ടകൾ സഘടിച്ച് എത്തി വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായും പോൾ ഏജൻ്റുമാരെ കൈയേറ്റം ചെയ്തതായും പരാതി ഉയർന്നു. ആദ്യ മണിക്കൂറിൽ തന്നെ 200 ഓളം പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. ജംഗിപൂർ, മുർഷിദാബാദ് മണ്ഡലങ്ങളിൽ വ്യാപക ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്.

ജംഗിപൂർ മണ്ഡലത്തിൽ, ബിജെപി സ്ഥാനാർത്ഥി ധനഞ്ജയ് ഘോഷ് മണ്ഡലത്തിലെ ചില ബൂത്തുകളിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ടിഎംസി പ്രവർത്തകർ തടഞ്ഞു. “ഞാൻ ഒരു ബിജെപി സ്ഥാനാർത്ഥിയാണ്, തൃണമൂൽ ബൂത്ത് ഏജൻ്റാണ് എന്നെ ഭീഷണിപ്പെടുത്തിയത്. ഒരു സ്ഥാനാർത്ഥിയോട് ഇങ്ങനെ പെരുമാറിയാൽ സാധാരണക്കാർക്ക് എന്ത് സംഭവിക്കും, ഞങ്ങൾ ഇത് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിപ്പെടും”, ബിജെപി സ്ഥാനാർത്ഥി ധനഞ്ജയ് ഘോഷ് പറഞ്ഞു,

മുർഷിദാബാദ് മണ്ഡലത്തിലെ റാബിനഗർ ഏരിയയിൽ ഒരു “വ്യാജ ബൂത്ത് ഏജൻ്റിനെ” പിടികൂടിയതായി ഇടത്-കോൺഗ്രസ് സംയുക്ത സ്ഥാനാർത്ഥി മുഹമ്മദ് സലിം പറഞ്ഞു. റാബിനഗറിലെ സിപിഐ(എം) ബൂത്ത് ഏജൻ്റുമാരെ ടിഎംസി ഗുണ്ടകൾ മർദിച്ചു. ഇത് അന്വേഷിക്കാൻ ചെന്ന തന്നെ തൃണമൂൽ ​ഗുണ്ടകൾ തടഞ്ഞുവെച്ച് ​ഗോ ബാക്ക് വിളിച്ചു. തൃണമൂൽ കോൺഗ്രസ് മണ്ഡലത്തിലാകെ ഭീകര ഭരണം അഴിച്ചുവിട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണമെന്നും സലിം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലാണ് പോളിം​ഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 3 മണി വരെ 50.71 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിൽ 63.11 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ 42.63 ശതമാനവുമായി മഹാരാഷ്‌ട്രയാണ് ഏറ്റവും പിന്നിൽ.

Tags: TMCElection 2024
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies