വീട്ടിൽ ഭാര്യക്കൊപ്പം കണ്ട കാമുകനെ വെട്ടിപരിക്കേൽപ്പിച്ച് യുവാവ്. അരീക്കോട് സ്വദേശി ലുഹൈബിനാണ്(24) ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. യുവതിയുടെ ഭർത്താവായ മലപ്പുറം സ്വദേശി ഫാഹിസ് പൊലീസ് കസ്റ്റഡിയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവാവിന് മുഖത്തും തലയ്‌ക്കും സാരമായി പരിക്കേറ്റു.
പൊലീസ് പറയുന്നത്: മൂന്നു ദിവസം മുൻപ് സുഹൃത്തിന്റെ വീട്ടിലെന്നും പറഞ്ഞ് കുഞ്ഞുമായി യുവതി പോയത് കാമുകൻ ലുഹൈബിന്റെ വീട്ടിൽ. ഭർത്താവ് പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ യുവതിയെ കാമുകന്റെ ബന്ധുക്കൾ ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. ചർച്ചകൾക്കൊടുവിൽ യുവതി ഭർത്താവിനൊപ്പം അമ്മ വീട്ടിലേക്ക് പോയി.
ഇതിന് പിന്നാലെ ഇവിടേക്ക് എത്തിയ കാമുകൻ ലുഹൈബ് യുവതിയുടെ വീട്ടിലെത്തി അവർക്കൊപ്പം കട്ടിലിൽ കയറി കിടന്നു. ഇതുകണ്ട ഭർത്താവ് ഫാഹിസ് യുവാവിനെ ആദ്യം ടേബിൾ ഫാനിന് അടിച്ചു വീഴ്‌ത്തുകയും അടുക്കളയിൽ നിന്നെടുത്ത കത്തിക്ക് മുഖത്തും തലയ്‌ക്കും വെട്ടുകയും ചെയ്തു. ചോരയൊലിപ്പിച്ച ലുഹൈബ് വീട്ടിൽ നിന്ന് പ്രാണരക്ഷാർത്ഥം ഇറങ്ങിയോടി. യുവതിയും ഇയാൾക്കൊപ്പം പോവുകയായിരുന്നു.ആശുപത്രിയിൽ കാമുകനൊപ്പം യുവതിയുമുണ്ട്.