ആരാധകരെ തല്ലി പേരെടുക്കുന്നതിൽ എന്നും മുൻപന്തിയിലുള്ള താരമാണ് ബംഗ്ലാദേശിന്റെ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. അങ്ങനെ നിരവധി തവണ വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് വിലക്കടക്കമുള്ള നടപടികളും നേരിട്ടിട്ടുണ്ട്. സഹകളിക്കാരെയും അമ്പയർമാരെ പോലും കൈയേറ്റം ചെയ്യാൻ മുതിർന്ന താരമാണ് ഷാക്കിബ്. വീണ്ടും അരാധകനെ കൈയേറ്റം ചെയ്ത് വാർത്തകൾ സൃഷ്ടിച്ചിരിക്കുകയാണ് ടി20യിലെ നമ്പർ 1 ഓൾറൗണ്ടർ. ധാക്ക പ്രിമിയർ ലീഗിനിടെയാണ് സംഭവം.
ഷെയ്ഖ് ജമാൽ ധാൻമോൻഡി ക്ലബിന്റെ താരമാണ് ഷാക്കിബ്. ടോസിന് മുൻപ് ബൗണ്ടറിയിൽ സംസാരിച്ചുകൊണ്ടിരുന്ന ഷാക്കിബിനടുത്തേക്ക് ഒരു ആരാധകൻ ഫോട്ടോ പകർത്താമോ എന്ന് ചോദിച്ച് എത്തി. ഇതോടെ ദേഷ്യത്തിലായ ഷാക്കിബ് ഇയാളോട് പോകാൻ ആവശ്യപ്പെട്ടു.
Shakib al Hasan 🇧🇩🏏 went to beat a fan who tried to take a selfie 🤳
Your thoughts on this 👇👇👇 pic.twitter.com/k0uVppVjQw
— Fourth Umpire (@UmpireFourth) May 7, 2024
വീണ്ടും റിക്വസ്റ്റ് ചെയ്തപ്പോൾ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്ത് കഴുത്തിന് പിടിച്ച് അടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഷാക്കിബിനെതിരെ ഇതോടെ വ്യാപക വിമർശനം ഉയർന്നു. താരത്തിന്റെ മോശം പെരുമാറ്റം അഹങ്കാരം കൊണ്ടാണെന്നും സോഷ്യൽ മീഡിയിയൽ പലരും പ്രതികരിച്ചു.