കാസർകോട്: ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആണ് സംഭവം. കാർ യാത്രികരായ അച്ഛനും രണ്ട് മക്കളുമാണ് മരിച്ചത്. തൃശൂർ, ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ ശിവകുമാർ (54), ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്.
മൂന്നുപേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മംഗളൂരുവിൽ നിന്ന് വന്ന കാർ ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇവർ കൊല്ലൂരിൽ നിന്ന് മടങ്ങി വരികയായിരുന്നു. സംഭവത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോഗി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.