ഐപിഎൽ തിരക്കിനിടെയുംലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി ചെന്നൈ സൂപ്പർ കിംഗ്സ് താരം രവീന്ദ്ര ജഡേജ. ഗുജറാത്തിലെ ജാംനഗർ ബൂത്തിൽ ഭാര്യ റിവാബയ്‌ക്കൊപ്പമാണ് ഇന്ത്യൻ താരം എത്തിയത്. എന്റെ വോട്ട് എന്റെ അവകാശം എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ താരം ചിത്രവും പങ്കുവച്ചിട്ടുണ്ട്. റിവാബ ജാംനഗർ നോർത്ത് മണ്ഡലത്തിലെ ബിജെപി എം.എൽ.എയാണ്.
പഞ്ചാബിനെതിരെയുള്ള മത്സരത്തിന് പിന്നാലെ ധരംശാലയിൽ നിന്നാണ് ജഡേജ ഗുജറാത്തിൽ എത്തിയത്. ബുത്തിന് മുന്നിൽ നിന്ന് ഭാര്യക്കൊപ്പമുള്ള ചിത്രമാണ് ഇന്ത്യൻ താരം പങ്കുവച്ചിരിക്കുന്നത്. ജഡേജയുടെ പിതാവ് അനിരുദ്ധ്സിൻഹ് ജഡേജയും സഹോദരി നൈന ജഡേജയും ഇതേ ബൂത്തിലാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലും ഓൾറൗണ്ടർ ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ എന്നിവർ വേട്ട് ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.