"ഞാൻ ദക്ഷിണേന്ത്യയിൽ നിന്നാണ്, കാണാൻ ഇന്ത്യക്കാരെ പോലെയാണ്"; കോൺഗ്രസിന്റെ മനസിലിരിപ്പ് വെളിപ്പെടുത്തിയതിന് നന്ദിയെന്ന് നിർമല സീതാരാമൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഞാൻ ദക്ഷിണേന്ത്യയിൽ നിന്നാണ്, കാണാൻ ഇന്ത്യക്കാരെ പോലെയാണ്”; കോൺഗ്രസിന്റെ മനസിലിരിപ്പ് വെളിപ്പെടുത്തിയതിന് നന്ദിയെന്ന് നിർമല സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 05:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് സാം പിത്രോദയ്‌ക്കെതിരെ വിമർശനം രൂക്ഷമാകുന്നു. കോൺ​ഗ്രസ് പാർട്ടിയുടെ ഉപദേശകനും ​ഗൈഡും ഓവർസീസ് നേതാവുമായ സാം പിത്രോദ നടത്തിയ വംശീയ പരാമർശത്തിന് ധനമന്ത്രി നിർമല സീതാരാമൻ എക്സിലൂടെയാണ് മറുപടി നൽകിയത്.

“ഞാൻ ​ദക്ഷിണേന്ത്യയിൽ നിന്നുള്ളയാണ്, ഞാൻ ഇന്ത്യക്കാരെ പോലെയാണിരിക്കുന്നത്. എന്റെ ടീമിൽ വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള നിരവധി സഹപ്രവർത്തകരുണ്ട്, അവരും ഇന്ത്യക്കാരെ പോലെയാണ്. ഇന്ത്യയുടെ പടിഞ്ഞാറ് ഭാ​ഗത്ത് നിന്നുള്ളവരും എന്‌‍റെ ടീമിലുണ്ട്. അവരും ഇന്ത്യക്കാരെ പോലെയാണിരിക്കുന്നത്. എന്നാൽ രാഹുലിന്റെ ഉപദേശകനായ വംശീയ വിരോധി, ഇന്ത്യക്കാരെ കാണുന്നത് ആഫ്രിക്കൻ, അറബ്, ചൈനീസ് വംശജരായാണ്. നിങ്ങളുടെ മനസിലിരിപ്പും അഭിപ്രായവും വെളിപ്പെടുത്തിയതിന് നന്ദി. ഇൻഡി മുന്നണിക്കിത് നാണക്കേടാണ്.” നിർമല സീതാരാമൻ സമൂഹമാദ്ധ്യമത്തിലൂടെ മറുപടി നൽകി.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺ​ഗ്രസിനെതിരെ രം​ഗത്ത് വന്നിരുന്നു. രാഹുലിന്റെ ഉപദേശിയും ഫിലോസഫിക്കൽ ​ഗൈഡുമായ ‘അമേരിക്കൻ അങ്കിൾ’ ഭാരതീയരെ ചർമത്തിന്റെ പേരിൽ അധിക്ഷേപിച്ചത് ഒരിക്കലും രാജ്യം സഹിക്കില്ലെന്നും ഒരു ഇന്ത്യക്കാരനും ഇത് അം​ഗീകരിച്ച് നൽകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വനവാസി കുടുംബത്തിൽ നിന്നുള്ള ദ്രൗപദി മുർമുവിനെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് എത്തിക്കുന്നതിന് തടസം സൃഷ്ടിക്കാൻ കോൺ​ഗ്രസിനെ പ്രേരിപ്പിച്ചത് ഈ വംശീയ വിദ്വേഷ കാഴ്ചപ്പാടാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. സാം പിത്രോദയുടെ വംശീയ വിദ്വേഷത്തിന് രാഹുൽ മറുപടി പറയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി നേതാക്കളാണ് കോൺ​ഗ്രസ് നേതാവിന്റെ ആരോപണങ്ങൾക്കെതിരെ രം​ഗത്തുവന്നത്. അധിനിവേശക്കാരുടെ മണ്ണാണ് ഭാരതമെന്നും അവരുടെ പിന്തുടർച്ചക്കാരാണ് ഭാരതീയരെന്നുമുള്ള ചിന്താഗതിയാണ് കോൺഗ്രസിന് ഇപ്പോഴുമുള്ളതെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ വിമർശിച്ചു.

യുഎസ് മാദ്ധ്യമമായ ദി സ്റ്റേറ്റ്സ്മാന് നൽകിയ അഭിമുഖത്തിലാണ് സാം പിത്രോദ വംശീയ പരാമർശം നടത്തിയത്. ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കൻ വംശജരെ പോലെയാണെന്നും പടിഞ്ഞാറുള്ളവർ അറബികളെ പോലെയാണെന്നും കിഴക്കുള്ളവർ ചൈനക്കാരെ പോലെയാണെന്നുമായിരുന്നു പിത്രോദ പറഞ്ഞത്. വടക്കുള്ളവർ വെളുത്തിട്ടാണെങ്കിൽ തെക്കുള്ളവർ‌ ആഫ്രിക്കക്കാരെ പോലെയാണിരിക്കുന്നതെന്നും കോൺ​ഗ്രസ് നേതാവ് പരാമർശിച്ചു.

Tags: nirmala sitharamanSAM PITRODA
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies