പത്തനംതിട്ട: വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വനവാസി യുവതിയെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കയത്ത് നിന്നും അഞ്ച് കിലോമീറ്റർ മാറി വനത്തിനുള്ളിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾക്കൊപ്പം പോയ ളാഹ സ്വദേശിനി ജോനമ്മയാണ്(22) മരിച്ചത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ യുവയുടെ മൃതദേഹം തോളിൽ ചുമന്നാണ് പുറത്തെത്തിച്ചത്.
കാട്ടുകമ്പിൽ തുണി കെട്ടിയാണ് യുവതിയുടെ മൃതദേഹം കാടിന് പുറത്തെത്തിച്ചത്. പമ്പ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കിലോമീറ്ററുകൾ നടന്ന് മൃതദേഹം പുറത്തെത്തിച്ചത്. അതേസമയം രക്തക്കുറവിന് ചികിത്സയിലായിരുന്നു ജോനമ്മയെന്ന് കുടുംബം പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.