കൊല്ലം: പെൺസുഹൃത്തിന് പിറന്നാൾ കേക്കുമായി വന്ന യുവാവിന് മർദ്ദനമേറ്റതായി പരാതി. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് പരിക്കേറ്റത്. കൊല്ലം തേവലക്കരയിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് സംഭവം. പിറന്നാൾ കേക്കുമായി 16-കാരിയുടെ ബന്ധുവീട്ടിലെത്തിയതാണ് നഹാസ്. പിന്നാലെ ബന്ധുക്കൾ തേങ്ങ തുണിയിൽ പൊതിഞ്ഞ് അടിച്ചെന്നും തൂണിൽ കെട്ടിയിട്ടെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു.
നഹാസിന്റെ ഭാഗത്ത് നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. യുവാവിനെതിരെ പൊലീസ് പോക്സോ കേസെടുത്തു.