തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥർ ഹാജരാകുന്ന സമയം കൈവശമുള്ള തുകയും വിലപ്പിടിപ്പുള്ള വസ്തുക്കളും സംബന്ധിച്ചുള്ള വിവരം ഡെയ്ലി കാഷ് ഡിക്ലറേഷൻ രജിസ്റ്ററിലോ പഴ്സണൽ കാഷ് ഡിക്ലറേഷൻ രജിസ്റ്ററിലോ രേഖപ്പെടുത്തി സൂക്ഷിക്കണമെന്ന് പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ സർക്കുലർ.
ഇക്കാര്യം എല്ലാ വകുപ്പ് മേധാവികളും ഉറപ്പാക്കണം. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ സർക്കാർ ഓഫീസുകളിൽ കാഷ് ഡിക്ലറേഷൻ രജിസ്റ്ററുകൾ സൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് സർക്കുലർ പുറപ്പെടുവിച്ചത്.