ദേശീയ വിദ്യാഭ്യാസ നയം; സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‌സുകൾ ഈ വർഷം മുതൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയ വിദ്യാഭ്യാസ നയം; സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‌സുകൾ ഈ വർഷം മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2024, 04:20 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള നാല് വർഷ ബിരുദ കോഴ്‌സുകൾ ഈ വർഷം മുതൽ നിലവിൽ വരുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. നാലുവർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നത് ജൂലൈ ഒന്നിനാണ്. മെയ് 20ന് മുമ്പ് അപേക്ഷ ക്ഷണിക്കുകയും ജൂൺ 15-നകം അവസാന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യും. ജൂൺ 20ന് പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അടിസ്ഥാനപരമായ മാറ്റങ്ങൾ അടക്കം കരിക്കുലം തയ്യാറാക്കി കഴിഞ്ഞു. വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച് കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ സാധിക്കും. പുതിയ കാലത്തെ വിദ്യാർത്ഥികളുടെ അക്കാദമിക്- കരിയർ താത്പര്യങ്ങൾക്ക് അനുസരിച്ച് സ്വന്തം ബിരുദം രൂപകൽപന ചെയ്യാനാണ് പുതിയ പാഠ്യപദ്ധതി സൗകര്യമൊരുക്കുന്നതെന്നു മന്ത്രി പറഞ്ഞു. മൂന്നു വർഷം കഴിയുമ്പോൾ ബിരുദവും നാലാം വർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ബിരുദവും ലഭിക്കും. ഒന്നിലേറെ വിഷയങ്ങളിൽ താത്പര്യം ഉള്ള വിദ്യാർത്ഥികൾക്ക് അതനുസരിച്ചു വിഷയങ്ങൾ തിരഞ്ഞെടുക്കാം .

നിലവിൽ കെമിസ്ട്രിയോടൊപ്പം ഫിസിക്സും കണക്കും നിർബന്ധമായി പഠിക്കേണ്ടതുണ്ടെങ്കിൽ, പുതിയ സംവിധാനത്തിൽ അത് കെമിസ്ട്രിയോടൊപ്പം ഫിസിക്സും ഇലക്ട്രോണിക്സും ചേർന്നതോ, അല്ലെങ്കിൽ സാഹിത്യവും സംഗീതമോ, അതുമല്ലെങ്കിൽ കെമിസ്ട്രി മാത്രമായോ പഠിക്കാനുള്ള അവസരം നൽകും. പുതിയ സംവിധാനത്തിന്റെ ഭാഗമായി വിദ്യാർത്ഥിയുടെ അഭിരുചിക്ക് അനുസരിച്ച് പഠനം രൂപകൽപന ചെയ്യാൻ കലാലയങ്ങളിൽ അക്കാദമിക് കൗൺസിലർമാരുണ്ടാവും. പ്രഗത്ഭരായ വിദ്യാർത്ഥികൾക്ക് രണ്ടര വർഷം കൊണ്ട് (എൻ മൈനസ് വൺ സംവിധാനം) വഴി ബിരുദം പൂർത്തിയാക്കാനാവും.

ക്രെഡിറ്റ് സ്‌കോറുകളിലൂടെയാണ് രണ്ടര വർഷം കൊണ്ട് ബിരുദം ലഭിക്കുക. റെഗുലർ പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി കോഴ്സുകൾ ചെയ്യാനും അതിലൂടെ ലഭിക്കുന്ന ക്രെഡിറ്റുകൾ ബിരുദ/ഓണേഴ്സ് പഠനം പൂർത്തിയാക്കാൻ ഉപയോഗപ്പെടുത്താനും സാധിക്കും. സംശയ നിവാരണത്തിനായി സർവകലാശാല, കോളേജ് തലങ്ങളിൽ ഹെൽപ്പ് ഡെസ്‌ക് സംവിധാനം ഒരുക്കും. നൈപുണ്യ വിടവ് നികത്തുന്നതിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹ്രസ്വകാല വ്യവസായ കോഴ്സുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Tags: national education policyr bindhuIMPLEMENTATION
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies