പദ്മ വിഭൂഷൺ പുരസ്കാരം ലഭിച്ചതിൽ ചിരഞ്ജീവിക്ക് അഭിനന്ദനം അറിയിച്ച് ബോളിവുഡ് നടൻ അല്ലു അർജുൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് അല്ലു അർജുൻ ആശംസകൾ അറിയിച്ചത്. ഇത് ഞങ്ങളുടെ എല്ലാവരുടെയും അഭിമാനത്തിന്റെ നിമിഷമാണെന്നും ഈ അഭിമാനം ഞങ്ങൾക്ക് നൽകിയതിൽ നന്ദിയുണ്ടെന്നും അല്ലു അർജുൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
രാംചരണും ചിരഞ്ജീവിക്ക് ആശംസകളുമായി രംഗത്തെത്തിയിരുന്നു. രാഷ്‌ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോയും രാംചരൺ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. അങ്ങയെ കുറിച്ച് ഓർത്ത് എനിക്ക് അഭിമാനം തോന്നുന്നുവെന്നും അഭിനന്ദനങ്ങളെന്നും ചിത്രത്തിന് അടിക്കുറിപ്പായി രംചരൺ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സാന്നിധ്യത്തിലാണ് രാഷ്‌ട്രപതിയിൽ നിന്ന് ചിരഞ്ജീവി പുരസ്കാരം ഏറ്റുവാങ്ങിയത്. കുടുംബസമേതമാണ് താരം ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ചിരഞ്ജീവിയുടെ ഭാര്യ സുരേഖ, മകൾ സുസ്മിത, രാം ചരണിന്റെ ഉപാസന കാമിനേനി കൊനിഡേല എന്നിവരും രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.















