ന്യൂഡൽഹി: വിമാനത്തിൽ വെച്ച് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ മലയാളി അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് ബി സിയാണ് പിടിയിലായത്.
ദുബായ്- മംഗളൂരു എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ മെയ് 8-നായിരുന്നു സംഭവം. വിമാനത്തിൽ നിന്ന് കടലിലേക്ക് ചാടുമെന്നും ക്രൂ അംഗങ്ങളെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് വിമാനം മംഗളൂരുവിൽ ലാൻഡ് ചെയ്തതിന് പിന്നാലെ എയർപോർട്ട് സെക്യൂരിറ്റി അധികൃതർ മുഹമ്മദിനെ പിടികൂടി പൊലീസിന് കൈമാറി. എയർ ഇന്ത്യ എക്‌സ്പ്രസ് സെക്യൂരിറ്റി കോ-ഓർഡിനേറ്റർ സിദ്ധാർത്ഥ ദാസിന്റെ പരാതിയിലാണ് അറസ്റ്റ്,.
സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലായിരുന്നു പ്രതി പെരുമാറിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിമാനത്തിൽ നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായി. നിയമനടപടികൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. .















