മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 15-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ നടക്കും. മഹായുതി സഖ്യത്തിന്റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ്‌ഷോ നടക്കുന്നത്. 17-ന് ശിവാജി പാർക്കിൽ പൊതുറാലിയും സംഘടിപ്പിക്കും. എംഎൻഎസ് നേതാവ് രാജ് താക്കറെയും അദ്ദേഹത്തോടൊപ്പം ചേരുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
ഘാട്‌കോപ്പറിൽ നിന്ന് മുളുണ്ടിലേക്കാണ് റോഡ് ഷോ നടക്കുന്നത്. പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗമായിരിക്കും എൽബിഎസ് മാർഗ് വഴി ഘാട്കോപ്പറിലെത്തുന്നത്. മഹായുതി സഖ്യത്തിന്റെ നേതൃത്വത്തിൽ വമ്പൻ റാലിയാണ് ശിവാജി പാർക്കിൽ നടക്കുന്നത്. പ്രധാനമന്ത്രി, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, എംഎൻഎസ് മേധാവി രാജ് താക്കറെ എന്നിവർ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യും.
റോഡ് ഷോയിലൂടെ ജനപിന്തുണ വർദ്ധിപ്പാക്കാൻ സാധിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.