ഐപിഎല്ലിനിടെ താരങ്ങളെ ടി20 ലോകകപ്പിന്റെ ഭാഗമായി ദേശീയ ടീമിലേക്ക് തിരിച്ച് വിളിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെതിരെ വിമർശനവുമായി സുനിൽ ഗവാസ്‌കർ. ഇതിന്റെ ഭാഗമായി ബിസിസിഐ താരങ്ങൾക്കും ബോർഡുകൾക്കും മേൽ പിഴ ചുമത്തണമെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു,.
എല്ലാ താരങ്ങളോടുമായാണ് ഞാൻ പറയുന്നത്, നിങ്ങൾ സീസൺ മുഴുവൻ ടീമിനൊപ്പം ഉണ്ടാകുമെന്ന ഉറപ്പ് ഫ്രാഞ്ചെസികൾക്ക് നൽകിയിട്ടുണ്ട്. നിങ്ങൾ പിൻവാങ്ങുന്നത് ഫ്രാഞ്ചെസികളെ നിരാശപ്പെടുത്തും. ദേശീയ ടീമിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പണം നൽകിയാണ് താരങ്ങളെ ടീമിലെടുക്കുന്നത്. ഇടയ്‌ക്ക് വച്ച് നാട്ടിലേക്ക് മടങ്ങിയാൽ താരങ്ങളുടെ ഫീസ് കുറയ്‌ക്കാനും, ബോർഡുകൾക്ക് നൽകുന്ന 10 ശതമാനം കമ്മീഷൻ നൽകാതിരിക്കാനും ഫ്രാഞ്ചൈസികൾ തയ്യാറാകണെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്
പാകിസ്താനെതിരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായി താരങ്ങളെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തിരികെ വിളിച്ചിരുന്നു. ഇതോടെ ഐപിഎൽ പ്ലേ ഓഫ് കളിക്കാൻ ഇംഗ്ലണ്ട് താരങ്ങൾക്ക് സാധിക്കില്ല. മെയ് 22ന് പരമ്പര ആരംഭിക്കുന്നതിനാൽ അതിന് മുമ്പേ ടീമിനൊപ്പം ചേരാനാണ് നിർദ്ദേശം.















