തൃശ്ശൂർ ചെറുതുരുത്തിയിൽ വന്‍ ലഹരി വേട്ട; ഇന്നോവ കാറിൽ കടത്താൻ ശ്രമിച്ചത് 11000 പാക്കറ്റ് ഹാൻസ്; മുഴുവനും കസ്റ്റഡിയിലെടുത്ത് പൊലീസ്

Published by
ജനം വെബ്‌ഡെസ്ക്

തൃശ്ശൂർ: തൃശ്ശൂരിലെ ചെറുതുരുത്തിയിൽ വൻ ലഹരിവേട്ട. ബംഗലൂരുവിൽ നിന്നും തൃശൂരിലേക്ക് ചാക്കുകളിൽ നിറച്ച് കൊണ്ടുവരികയായിരുന്ന ഹാൻസ് പായ്‌ക്കറ്റുകളാണ് ചെറുതുരുത്തി പൊലീസ് പിടിച്ചത്.

പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് കൊച്ചിൻ പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് കാർ പിടികൂടിയത്. ഇന്നോവ കാറിൽ 15 ചാക്കുകളിലായിട്ടായിരുന്നു ഹാൻസ് നിറച്ചത്. 11000 പാക്കറ്റ് ഹാൻസ് ആണ് പോലീസ് കണ്ടെത്തിയത്. മാർക്കറ്റിൽ 5 ലക്ഷത്തോളം വില വരുന്ന ലഹരി ഉൽപ്പന്നം ആണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

മാർക്കറ്റിൽ 5 ലക്ഷത്തോളം വില വരുന്ന ലഹരി ഉൽപ്പന്നം ആണ് പിടികൂടിയത്. ഇന്നോവ കാറോടിച്ച ഒറ്റപ്പാലം പനമണ്ണ സ്വദേശി ഉണ്ണികൃഷ്ണ (39)നെ പൊലീസ് പിടികൂടി.

Share