പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരുങ്ങുന്ന രാജസ്ഥാൻ റോയൽസിന് വമ്പൻ തിരിച്ചടി. ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങി. അവസാന രണ്ട് ലീഗ് മത്സരങ്ങൾക്കും പ്ലേ ഓഫ് മത്സരങ്ങൾക്കും താരത്തിന്റെ സേവനമുണ്ടാകില്ല. നിലവിൽ എട്ടു മത്സരങ്ങൾ ജയിച്ച രാജസ്ഥാൻ പ്ലേ ഓഫിനരികെയാണ്.
ഓപ്പണർ നാട്ടിലേക്ക് മടങ്ങുന്നതിന്റെ വീഡിയോ രാജസ്ഥാൻ ടീം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സപ്പോർട്ടിംഗ് സ്റ്റാഫിനോട് യാത്ര പറഞ്ഞാണ് താരം ടീം ഹോട്ടൽ നിന്ന് പടിയിറങ്ങിയത്. വൈകാരിക വീഡിയോയാണ് ടീം പങ്കുവച്ചിരിക്കുന്നത്. ആദ്യ മത്സരങ്ങളിൽ ഫോമായില്ലെങ്കിലും തുടരെ സെഞ്ച്വറികളിടിച്ച് ജോസ് ബട്ലർ ഫോം വീണ്ടെടുത്തിരുന്നു.
രണ്ടു മത്സരങ്ങളിൽ താരത്തെ ഇംപാക്ട് പ്ലെയറായി കളത്തിലിറക്കിയിരുന്നു. പരിക്കിനെ തുടർന്നായിരുന്നു ഇത്. ഇംഗ്ലീഷ് താരങ്ങളുടെ ഐപിഎല്ലിലെ പൂർണ പങ്കാളിത്തത്തെക്കുറിച്ച് ഇംഗ്ലണ്ട്-വെയ്ൽസ് ബോർഡുമായി ബിസിസിഐ ചർച്ചകൾ നടത്തുന്നുണ്ട്. ബട്ലർ ഇതുവരെ 11 ഇന്നിംഗ്സുകളിൽ നിന്ന് 359 റൺസ് നേടിയിട്ടുണ്ട്. 22ന് തുടങ്ങുന്ന പാകിസ്താൻ പരമ്പരയ്‌ക്ക് വേണ്ടിയാണ് ഇംഗ്ലണ്ട് നായകൻ മടങ്ങിയത്. വരും ദിവസങ്ങളിൽ കൂടുതൽ ഇംഗ്ലീഷ് താരങ്ങളും ഉടനെ നാട്ടിലേക്ക് മടങ്ങും.
We’ll miss you, Jos bhai! 🥺💗 pic.twitter.com/gnnbFgA0o8
— Rajasthan Royals (@rajasthanroyals) May 13, 2024
“>