ചെന്നൈ :10 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് സംഗീത സംവിധായകൻ നടനുമായ ജി.വി പ്രകാശ് കുമാറും ഭാര്യയും ഗായികയുമായ സൈന്ധവിയും വേര്പിരിയുന്നതായി റിപ്പോർട്ട്. ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വേർപിരിയലിന് കാരണമെന്നാണ് റിപ്പോർട്ട് .
അതേസമയം ഇതേക്കുറിച്ച് ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടായിട്ടില്ല. സ്‌കൂൾ കാലഘട്ടം മുതൽ തന്നെ പ്രണയത്തിലായിരുന്ന ജി.വി യും സൈന്ധവിയും 2013 ലാണ് വിവാഹിതരാകുന്നത്. ഇരുവരുടെയും പത്താം വിവാഹവാർഷികത്തോടനുബന്ധിച്ച് 2023 ൽ സൈന്ധവി ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോയും ഭർത്താവിനായുള്ള ഒരു സ്നേഹക്കുറിപ്പും പങ്കിട്ടിരുന്നു.
ഓസ്കർ ജേതാവായ സംഗീതജ്ഞൻ എ ആർ റഹ്മാന്റെ അനന്തരവൻ കൂടിയായ ജി വി പ്രകാശ് കുമാർ ശങ്കറിന്റെ ‘ജന്റിൽമാൻ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. ജി.വി.യും സൈന്ധവിയുമൊരുമിച്ചുള്ള ആൽബങ്ങളും, സൗണ്ട് ട്രാക്കുകളും ആരാധകർക്കിടയിൽ ഹിറ്റായിരുന്നു.















