ഭർത്താവ് ശ്രീവത്സന്റെ ജന്മദിനം ആഘോഷമാക്കി ശ്വേത മേനോനും മകൾ സബൈനയും. ലളിതമായി നടന്ന ആഘോഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ ശ്വേത പങ്കുവച്ചു. പത്ത് സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. അച്ഛനൊപ്പം വളർന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വർഷങ്ങൾക്ക് ശേഷമാണ് മകൾ സബൈനയുടെ വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ശ്വേത പങ്കുവക്കുന്നത്. മകളുടെ ജനന ശേഷം നിരവധി ടെലിവിഷൻ പരിപാടികളിൽ സബൈനയുമായി ശ്വേത എത്തിയിരുന്നു. പിന്നീട് ക്യാമറയുടെ മുന്നിൽ നിന്ന് ശ്വേത മകളെ മാറ്റി നിർത്താനും തുടങ്ങി.
പല അഭിമുഖങ്ങളിലും മകളുടെ വിശേഷങ്ങൾ ചോദിക്കുമ്പോൾ, അവൾ പഠിക്കുകയാണെന്ന് മാത്രമാണ് ശ്വേത നൽകുന്ന മറുപടി. അച്ഛന്റെ പിറന്നാൾ ആഘോഷിക്കുന്ന സബൈനയുടെ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്‌ക്ക് ചുവടെ ആശംസകളുമായി എത്തിയിരിക്കുന്നത്.
View this post on Instagram
എന്നാൽ പുതിയ വീഡിയോയിലും മകളുടെ മുഖം ശ്വേത വെളിപ്പെടുത്തിയിട്ടില്ല. പിതാവിന് ആശംസകൾ നേരുകയും പിറന്നാൾ കേക്ക് മുറിച്ചു നൽകുന്നതും വീഡിയോയിൽ കാണാം.















