ഹാപൂർ: ഉത്തർ പ്രദേശിലെ ഹാപൂർ ജില്ലയിൽ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് 6 പേർ മരിച്ചു. ഗാർ-കോട്‌വാലി മേഖലയിലെ ഡൽഹി-ലഖ്‌നൗ ഹൈവേയിൽ ചൊവ്വാഴ്‌ച്ചയോടുകൂടിയാണ് സംഭവം. അപകടത്തിൽ കാറിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു.
ഹാപൂർ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്‌പി) രാജ്കുമാർ അഗർവാൾ പറയുന്നതനുസരിച്ച് ലോണി സ്വദേശിയായ സച്ചിൻകുമാറിന്റെയും ഗാസിയാബാദ് സ്വദേശിയായ റാം കിസന്റെയും മൃതദേഹമാണ് ആദ്യം കാറിൽ നിന്ന് പുറത്തെടുത്തത്. പിന്നീട് ബാക്കിയുള്ള നാലുപേരുടെയും മൃതദേഹം പുറത്തെടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്‌ച്ച രാജസ്ഥാനിലെ ദൗസയിലെ ഡൽഹി-മുംബൈ എക്‌സ്പ്രസ് ഹൈവേയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് 3 പേർ മരിച്ചിരുന്നു. അപകടത്തിൽ 4 കുട്ടികളുൾപ്പെടെ 6 പേർക്ക് പരിക്കേറ്റിരുന്നു.















