തുടക്കം കളറാക്കി അഭിഷേക് , ഒടുക്കത്തിൽ വെടിക്കെട്ട് നടത്തി സ്റ്റബ്‌സ്; നിർണായക പോരിൽ ഡൽഹിക്ക് മികച്ച സ്‌കോർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തുടക്കം കളറാക്കി അഭിഷേക് , ഒടുക്കത്തിൽ വെടിക്കെട്ട് നടത്തി സ്റ്റബ്‌സ്; നിർണായക പോരിൽ ഡൽഹിക്ക് മികച്ച സ്‌കോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 09:40 pm IST
FacebookTwitterWhatsAppTelegram

പ്ലേ ഓഫ് യോഗ്യതയ്‌ക്കുള്ള  നിർണായക മത്സരത്തിൽ ലക്‌നൗവിന് മുന്നിൽ 209 റൺസിന്റെ വിജയലക്ഷ്യമുയർത്തി ഡൽഹി. അഭിഷേക് പോറലിന്റെയും ട്രിസ്റ്റൺ
സ്റ്റബ്‌സിന്റെയും ഇന്നിംഗ്‌സാണ് ഡൽഹിക്ക് കരുത്തായത്. ഇരുവരും അതിവേഗം അർദ്ധ സെഞ്ച്വറി നേടി. നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് ഡൽഹി നേടിയത്. അഭിഷേക് പോറലാണ് ടോപ് സ്‌കോറർ. ലക്‌നൗവിനായി നവീൻ ഉൾ ഹഖ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. അർഷാദ് ഖാൻ, രവി ബിഷ്‌ണോയി എന്നിവർ ഒരോ വിക്കറ്റ് വീതം നേടി.

നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് അത്ര ശുഭകരമായിരുന്നില്ല തുടക്കം. ഓവറിലെ രണ്ടാം പന്തിൽ തന്നെ ജേക്ക് ഫ്രേസർ മക്ഗുർഗിനെ(0) അർഷാദ് ഖാൻ നവീൻ ഉൾ ഹഖിന്റെ കൈയിലെത്തിച്ചു. അഭിഭേഷ് പോറലും ഷായ് ഹോപും ചേർന്ന് ഡൽഹിയുടെ സ്‌കോർ ബോർഡ് ചലിപ്പിച്ചു. ഇരുവരും ചേർന്ന് പവർ പ്ലേയിൽ 71 റൺസാണ് ചേർത്തത്. അപകടകരമായ ഈ കൂട്ടുകെട്ട് പൊളിച്ചത് രവി ബിഷ്‌ണോയിയാണ്. 38 റൺസെടുത്ത ഹോപിനെ താരം രാഹുലിന്റെ കൈയിലെത്തിച്ചു. ഉടൻ തന്നെ പോറലിനെയും മടക്കി നവീൻ ഉൾ ഹഖ് ലക്‌നൗവിന് ബ്രേക്ക് ത്രൂ നൽകി. 21 പന്തിൽ നിന്ന് പോറൽ അർദ്ധ സെഞ്ച്വറിയും നേടി. 5 ഫോറും 4 സിക്‌സും അടങ്ങുന്നതായിരുന്നു പോറലിന്റെ ഇന്നിംഗ്‌സ്.

മൂന്നാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ഋഷഭ് പന്ത് –  സ്റ്റബ്‌സ് സഖ്യമാണ് സ്‌കോർ  150 കടത്തിയത്. ഇന്നിംഗ്‌സിന് മികച്ച സംഭാവന നൽകുന്നതിനിടെ പന്തിന്റെ(25)വിക്കറ്റും ഡൽഹിക്ക് നഷ്ടമായി. നവീൻ ഉൾ ഹഖിനായിരുന്നു വിക്കറ്റ്. പിന്നാലെ ക്രീസിലെത്തിയ അക്സർ പട്ടേലിനൊപ്പം സ്റ്റബ്‌സ് തകർത്തടിക്കുന്നതാണ് കണ്ടത്. ഇതിനിടെ ലക്‌നൗ താരങ്ങൾ സ്റ്റബ്‌സിന്റെ ക്യാച്ച് പലതവണ നിലത്തിട്ടു. 57 റൺസുമായി സ്റ്റബ്‌സും 14 റൺസുമായി അക്സർ പട്ടേലും പുറത്താകാതെ നിന്നു.

 

Tags: delhi capitalsLucknow Super GiantsFEATURED2
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies