കുടുംബ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ്, അനശ്വര, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ചിത്രത്തിന്റെ ടീസർ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പൃഥ്വിരാജാണ് ഫെയ്സ്ബുക്കിലൂടെ ടീസർ റിലീസ് ചെയ്തത്.
പെണ്ണുകാണൽ ചടങ്ങ് മുതൽ കല്യാണ ആഘോഷം വരെയുള്ള സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്. പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കുന്ന ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. ജഗദീഷ്, രേഖ, തമിഴ് നടൻ യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. നാളെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഗാനം പുറത്തെത്തിയിരുന്നു. ഒരു വിവാഹം നടത്തുന്നതിനിടെ നേരിടുന്ന കോലാഹലമാണ് ചിത്രത്തിന്റെ പ്രമേയം. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ ഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സിവി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.















