പുതിയ പരിശീലകനെ തേടുന്ന ബിസിസിഐ മുൻ ന്യുസിലൻഡ് താരവും ചെന്നൈയുടെ പരിശീലകനുമായ സ്റ്റീഫൻ ഫ്ലെമിംഗിനെ സമീപിച്ചെന്നും പ്രാഥമിക ചർച്ചകൾ നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം കെട്ടുക്കഥകൾ മാത്രമാണെന്ന് വ്യക്തമാക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ സിഇഒ കാശിവിശ്വനാഥൻ.
റിപ്പോർട്ടുകൾ അപ്പാടെ തള്ളിയ കാശിവിശ്വനാഥൻ. ‘അത്തരം കാര്യങ്ങളൊന്നും താൻ ഇതുവരെ കേട്ടില്ല. ഫ്ളെമിംഗും മാനേജ്മെൻ്റുമായി ഈ നിമിഷം വരെ യാതാെരുവിധ ചർച്ചകളും നടന്നിട്ടില്ല”. –അദ്ദേഹം വ്യക്തമാക്കി. ചെന്നൈ സൂപ്പർ കിംഗ്സിന് അഞ്ചു കിരീടം സമ്മാനിച്ച പരിശീലകനാണ് ഫ്ലെമിംഗ്.
താരങ്ങളിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ ഏറെ കഴിവുള്ള പരിശീലകനുമായി ചെന്നൈ സൂപ്പർകിംഗ്സിന് വളരെയേറെ ആത്മബന്ധമുണ്ട്. ചെന്നൈയിൽ കളിക്കാരനായി തുടങ്ങിയ ഫ്ലെമിംഗ് 2009 മുതലാണ് മുഖ്യ പരിശീലകനാകുന്നത്. ഇക്കാലയളവിലെല്ലാം മികച്ച പ്രകടനം പുറത്തെടുക്കാൻ അവർക്കായിട്ടുണ്ട്. യുവതാരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കാനും പ്രത്യേക മിടുക്കുള്ള പരിശീലകനും ടീമുമാണ്
ചെന്നൈ.