മോളിവുഡ് സിനിമ ചരിത്രത്തിൽ പണം വാരൽ ചിത്രങ്ങളിൽ മുൻപന്തിയിലാണ് ഫഹദ് ഫാസിൽ – ജിത്തു മാധവൻ ടീമിന്റെ ‘ആവേശം’. സിനിമയുടെ പ്രഖ്യാപനം മുതൽ ഇന്നുവരെ സമൂഹമാദ്ധ്യമങ്ങളിൽ ആവേശം തീർത്ത തരംഗം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. ചിത്രത്തിൽ ഫഹദിന്റെ കഥാപാത്രമായ രംഗണ്ണൻ ചെയ്ത രസകരമായ ‘കരിങ്കാളിയല്ലേ റീൽ’ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഹിറ്റായ ‘റീൽ’ ഇപ്പോൾ സിനിമാ മേഖലയ്‌ക്ക് പുറമെ- കായിക താരങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.
View this post on Instagram
“>
ഐഎസ്എല്ലിൽ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി താരങ്ങൾ കപ്പിന് പിന്നിൽ നിന്ന് ‘കരിങ്കാളി റീൽ’ അനുകരിച്ചത് ചിരി പടർത്തിയിരുന്നു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ്, കൊൽക്കത്ത നൈറ്റ് റെഡേഴ്‌സ്, സൺ റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളിലെ താരങ്ങളും റീൽ അനുകരിച്ചിരുന്നു. ഇപ്പോഴിതാ ഭുവനേശ്വറിൽ ഫെഡറേഷൻ കപ്പ് ടൂർണമെന്റിന് എത്തിയ നീരജ് ചോപ്രയുടെ ആവേശം റീലാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. അഞ്ജു ബോബി ജോർജാണ് നീരജിനൊപ്പമുള്ള റീൽ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയിൽ ഇരുവരുടെയും ചിരിച്ചും അല്ലാതെയുമുള്ള അഭിനയം കാണം. നസ്രിയയെ സോഷ്യൽ മീഡിയയിൽ ടാഗ് ചെയ്തിട്ടുണ്ട്. മൂന്ന് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് നീരജ് ഇന്ത്യയിൽ മത്സരിക്കുന്നത്. ഇന്ന് രാത്രി 7 മണിക്കാണ് മത്സരം. സ്വന്തം മണ്ണിൽ 90 മീറ്റർ നേട്ടം കൈവരിച്ച് പാരീസിലേക്ക് പറക്കാനാവും നീരജിന്റെ ശ്രമം.















