തൃശൂർ: ഭാര്യ തന്നെ വഞ്ചിച്ച് പണവും സ്വർണാഭരണങ്ങളുമായി കടന്ന് കളഞ്ഞെന്ന പരാതിയുമായി ഭർത്താവ്. ആൺസുഹൃത്തുമായി ചേർന്ന് ഭാര്യ നാല് ലക്ഷം രൂപയും 35 പവനുമാണ് തട്ടിയെടുത്തത്. എന്നാൽ പരാതി നൽകിയിട്ടും വഞ്ചനാകുറ്റത്തിന് കേസെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന ആരോപണവുമായി മണികണ്ഠൻ രംഗത്തെത്തി.
രോഗബാധിതനായ അമ്മാവനൊപ്പം കുറച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു താൻ. വീട്ടിലേക്ക് തിരികെ എത്തിയപ്പോഴാണ് ഭാര്യ തന്നെ വഞ്ചിച്ച് മറ്റൊരാൾക്ക് ഒപ്പം പോയകാര്യം അറിയുന്നത്. പിന്നാലെ നെടുപുഴ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാനോ തന്റെ ഭാഗം കേൾക്കാനോ പൊലീസ് തയ്യാറായില്ലെന്ന് വാർത്താ സമ്മേളനത്തിൽ മണികണ്ഠൻ പറഞ്ഞു. സംഭവത്തിൽ ഡിജിപിക്കും ഇയാൾ പരാതി നൽകിയിട്ടുണ്ട്.
2012-ലാണ് ആദ്യ ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് യുവതി മണികണ്ഠനെ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഇവർക്ക് കുട്ടികളില്ല. ചങ്ങരംകുളെ സ്വദേശിയായ യുവാവിന്റെ കൂടെയാണ് യുവതിയുള്ളതെന്നും താൻ ജോലി ചെയ്ത് വാങ്ങിയ ആഭരണങ്ങളും, പണവും തിരികെ ലഭിക്കണമെന്നുമാണ് മണികണ്ഠന്റെ ആവശ്യം.