ന്യൂഡൽഹി: സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോയ്‌ക്കെതിരായ വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തികച്ചും ഭീരുത്വപരവും നിന്ദ്യവുമായ പ്രവർത്തി എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഫിസോ വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിച്ചു.
“സ്ലൊവാക്യയുടെ പ്രധാനമന്ത്രി റോബർട്ട് ഫിസോയ്‌ക്ക് നേരെയുണ്ടായ വെടിവയ്പ്പിന്റെ വാർത്ത ഞെട്ടലുളവാക്കുന്നു. തികച്ചും ഭീരുത്വപരവും നിന്ദ്യവുമായ ഈ പ്രവൃത്തിയെ ഞാൻ ശക്തമായി അപലപിക്കുകയും പ്രധാനമന്ത്രി ഫിസോ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു. ഇന്ത്യ ഈ ഘട്ടത്തിൽ സ്ലോവാക് റിപ്പബ്ലിക്കിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു,” പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.
Deeply shocked at the news of the shooting at Slovakia’s Prime Minister, H.E. Mr. Robert Fico. I strongly condemn this cowardly and dastardly act and wish PM Fico a speedy recovery. India stands in solidarity with the people of the Slovak Republic.
— Narendra Modi (@narendramodi) May 16, 2024
സ്ലൊവാക്യൻ തലസ്ഥാനത്ത് നിന്ന് മാറി 140 കിലോമീറ്റര് അകലെ ഹാൻഡ്‌ലോവയിൽ അനുയായികളെ അഭിവാദ്യം ചെയ്യുകയായിരുന്ന പ്രധാനമന്ത്രി റോബർട്ട് ഫിസോയ്‌ക്ക് ഇന്നലെയാണ് വെടിയേറ്റത്. 5 തവണ വെടിയുതിർത്ത അക്രമിയെ പൊലീസ് ഉടൻ തന്നെ പിടികൂടിയിരുന്നു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന 59 കാരനായ ഫിസോ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ.















