തിരുവനന്തപുരം: തലസ്ഥാനത്ത് ഭാര്യയ്‌ക്ക് ഭർത്താവിന്റെ ക്രൂരമർദനം. പാലോട് സ്വദേശി ഗിരിജയ്‌ക്കാണ് ഭർത്താവിന്റെ ക്രൂരമർദ്ദനം. വനത്തിലെത്തിച്ച ശേഷം ഗിരിജയുടെ കാൽമുട്ടുകൾ ചുറ്റിക കൊണ്ട് തല്ലിയൊടിക്കുകയും പിന്നീട് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ ഗിരിജ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവത്തിൽ ഭർത്താവ് സോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസം. ഒത്തുതീർപ്പിന്റെ ഭാഗമായാണ് സോജി ഗിരിജയെ വിളിച്ചുവരുത്തിയതും പിന്നീട് കാട്ടിനുള്ളിലേക്ക് കൊണ്ടുപോയി ആക്രമിച്ചതും.
ഗിരിജയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വനവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. പിന്നാലെ പാലോട് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.















