അതിശയിപ്പിക്കുന്ന മേക്കോവർ ചിത്രങ്ങളുമായി നടിയും അവതാരകയുമായ പാർവ്വതി കൃഷ്ണ. അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് തനിക്കുണ്ടായ മെന്റൽ സ്ട്രെസ്സാണ് തടി കൂടാൻ കാരണമെന്ന് പാർവതി വെളിപ്പെടുത്തി. ഭക്ഷണത്തിന് സ്ട്രെസ് ലെവൽ കുറയ്‌ക്കാൻ കഴിയുമെന്ന് ചിന്തിച്ച് ആ സമയത്ത് ധാരാളം ഭക്ഷണം കഴിച്ചെന്നും തുടർന്ന് കഠിനമായ ശ്രമത്തിലൂടെയാണ് ഭാരം പഴയതുപോലെയാക്കി മാറ്റിയതെന്നുമാണ് താരം പറയുന്നത്.
പാർവതിയുടെ ഏറ്റവും പുതിയ ചിത്രങ്ങളോടൊപ്പം ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന കുറിപ്പും അവർ പങ്കുവച്ചിട്ടുണ്ട്. ശരീരഭാരം കുറക്കാൻ തനിക്ക് സാധിച്ചുവെങ്കിൽ എല്ലാവർക്കും കഴിയുമെന്നാണ് താരം കുറിപ്പിലൂടെ പറയുന്നത്.
‘കൃത്യമായ ഭക്ഷണക്രമം കൊണ്ട് സംഭവിച്ച മാറ്റമാണിത്. കഴിഞ്ഞ ഒരു മാസമായി അച്ഛൻ ആശുപത്രിയിലാണ്. എന്നെയും അത് വളരെ അധികം ബുദ്ധിമുട്ടിച്ചു. ആഹാരത്തിന് സ്ട്രെസ് ലെവൽ കുറയ്‌ക്കാൻ കഴിയുമെന്ന് ഞാൻ മുൻപ് എവിടെയോ വായിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ സമയത്ത് ശരീരം നോക്കാതെ ഞാൻ ധാരാളം ഭക്ഷണം കഴിച്ചു. ഒരു മാസത്തിനുള്ളിൽ 10 കിലോ ഭാരമാണ് എനിക്ക് കൂടിയത്.
എന്റെ ആത്മവിശ്വാസം എന്നെ വല്ലാതെ ബാധിച്ചു. പഴയ പോലെ ആകണമെന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചു. എന്റെ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞതിൽ ഞാൻ വളരെ അധികം അഭിമാനിക്കുന്നു. 2 ആഴ്ചത്തെ കർശനമായ ഭക്ഷണക്രമം കൊണ്ടാണ് എനിക്ക് ഈ മാറ്റം സംഭവിച്ചത്. എനിക്കിത് സാധിക്കുമെങ്കിൽ നിങ്ങൾക്കും സാധിക്കും.’- പാർവ്വതി കൃഷ്ണ കുറിച്ചു.
View this post on Instagram















