മുഖക്കുരു ആൺ-പെൺ വ്യത്യാസമില്ലാതെ ഒരോരുത്തരെയും അലട്ടുന്നൊരു പ്രധാന സൗന്ദര്യ പ്രശ്നമാണത്. ഇതൊഴിവാക്കാൻ പലവഴി തേടാത്തവരില്ല. പാലും പാലുത്പ്പന്നങ്ങളും പഞ്ചസാരയും ജങ്ക് ഫുഡും അടക്കം ഒഴിവാക്കി ഇവയെ പ്രതിരോധിക്കാൻ വഴികളേറെയാണെങ്കിലും പെട്ടെന്നുള്ള റിസൾട്ടാണ് പലരും ആഗ്രഹിക്കുന്നത്. ബ്യൂട്ടി പാർലറുകളിൽ പണമേറെ ചെലവാക്കുന്നുണ്ടെങ്കിലും പലർക്കും ശാശ്വത പരിഹാരം കിട്ടുന്നില്ലെന്ന പരാതികളും വിരളമല്ല. വേരോടെ പിഴുതെറിയുമെങ്കിലും അതിന്റെ പാട് മുഖത്ത് അവശേഷിക്കുന്നത് യുവജനങ്ങളെ സംബന്ധിച്ച് വലിയൊരു വേദനയാണ്.
ഇതിന് വേണ്ടി കടന്ന കൈ പരീക്ഷിക്കാനും മടിയില്ലാത്തവർ ഇന്ന് നമുക്കിടയിലുണ്ട്. തിളങ്ങുന്ന പാടുകളില്ലാത്ത ചർമ്മത്തിനായുള്ള ഒരു പൊടി കൈയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുത്തൻ മാർഗം എത്രത്തോളം സുരക്ഷതിമെന്നുള്ള കാര്യം ചർച്ചകൾക്ക് വിധേയമാക്കേണ്ടതുണ്ട്.
the magic wand (മാന്ത്രിക ദണ്ഡ്) എന്നപേരിൽ ഒരു ഉപകരണം കൊണ്ട് മുഖക്കുരു മാറ്റുന്ന ഒരു വീഡിയോയാണ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചത്. അലിസൺ ഹോയില്ലർ എന്ന ഇൻഫ്ലുവൻസറാണ് ഇലക്ട്രിക് ഷോക്കിലൂടെ മുഖക്കുരു മാറ്റു വിദ്യ പരിചയപ്പെടുത്തുന്നത്. പെട്ടെന്നുള്ള റിസൾട്ട് ഉണ്ടെന്ന പേരിലും വീഡിയോയ്‌ക്ക് സ്വീകാര്യ ലഭിക്കുന്നുണ്ട്. എന്നാൽ വിദഗ്ധർ ഇതിന് പാർശ്വ ഫലങ്ങളുണ്ടെന്നും അടിവരയിടുന്നു.
രണ്ടു മില്യൺ കാഴ്ചക്കാരുള്ള വീഡിയോക്ക് 800 ലധികം കമന്റുകളും ലഭിച്ചിട്ടുണ്ട്. മുഖക്കുരു, പാടുകൾ, ചുളിവുകൾ, നീർച്ചുഴി, കണ്ണിനു താഴെയുള്ള വൃത്തങ്ങൾ എന്നിവ ഇത് ഉപയോഗിച്ച് മാറ്റാമെന്നാണ് ചില ഡെർമസ്റ്റോളജിസ്റ്റുകളും വാദിക്കുന്നത്. വൈദ്യുതിയുടെ വലിയ തരംഗ ദൈർഘ്യം ഉപയോഗപ്പെടുത്തിയാണ് ഉപകരണം പ്രവർത്തിക്കുന്നത്.
ചില വാദങ്ങൾ
വേദനയില്ലാതെ ഉപകരണം ഉപയോഗിക്കാം
മുഖക്കുരുവും ചർമ്മത്തിന് ഹാനികരമാകുന്ന കോശങ്ങളെയും നശിപ്പിക്കും
മുഖത്തെ ചുടും എരിച്ചിലും കുറയ്‌ക്കും
രക്തയോട്ടം വർദ്ധിപ്പിക്കും
View this post on Instagram
“>
View this post on Instagram