പുതിയ ചിത്രമായ ടർബോയുടെ പ്രൊമോഷനിടെ ആരാധകരുടെ സ്നേഹത്തെക്കുറിച്ച് മനസ് തുറന്ന് നടൻ മമ്മൂട്ടി. 42 കൊല്ലമായി ആരാധകർ തനിക്കൊപ്പമുണ്ടെന്നും ഇനി അവർ തന്നെ വിടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ ഇല്ലെങ്കിൽ എന്റെ കാര്യം കുഴപ്പത്തിലാകും എന്റെ ശ്വാസം നിന്നു പോകും. സിനിമ അല്ലാതെ മറ്റുവഴിയൊന്നും ഞാൻ കാണുന്നില്ല. ഞാൻ ഈ സിനിമയുടെ സംവിധായകനെയും തിരക്കഥാകൃത്തിനെയും വിശ്വസിക്കുന്നതിലുപരി എന്റെ പ്രേക്ഷകരെയാണ് ഞാൻ വിശ്വസിക്കുന്നത്.
സിനിമ അവർ സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ ചില ചിന്തകളൊക്ക തെറ്റിപ്പോകും ചിലരുടേത് ശരിയാകും. എല്ലാവർ എല്ലാം എപ്പോഴും ശരിയാകില്ല. ടർബോയിലെ നായക കഥാപാത്രമായ ജോസ് ഒരു മാസ് ഹീറോ അല്ല നിഷ്കളങ്കനായ ഡ്രൈവറാണ്. ഇടിക്കാൻ വേണ്ടിയുള്ള ഇടിയല്ല സിനിമയിലുള്ളത് ഇടി കൊള്ളാതിരിക്കാനുള്ള ഇടിയണ്.
തമിഴ്നാട്ടിലാണ് കഥയുടെ ഭൂരിഭാഗവും സംഭവിക്കുന്നത്. ഒരുപാട് തമിഴ്-തെലുങ്ക് കഥാപാത്രങ്ങളും ചിത്രത്തിലുണ്ടെന്നും മമ്മൂട്ട് പറഞ്ഞു. മിഥുൻ മാനുവൽ തോമസ് തിരിക്കഥയൊരുക്കിയ ചിത്രം വൈശാഖാണ് സംവിധാനം ചെയ്തത്. മേയ് 23നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.