ലക്‌നൗ: ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജയിലിൽ പോയതിന് ശേഷം അരവിന്ദ് കെജ്‌രിവാളിന്റെ മനസിന്റെ നിയന്ത്രണം നഷ്ടമായെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സ്വന്തം ഗുരുവായ അണ്ണാ ഹസാരെയുടെ പ്രതീക്ഷകൾ തകർത്തെറിഞ്ഞാണ് കെജ്‌രിവാൾ ജയിലിൽ പോയതെന്നും അദ്ദേഹം തുറന്നടിച്ചു. ലക്‌നൗവിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” അണ്ണാ ഹസാരെ ഉയർത്തിപിടിച്ച മൂല്യങ്ങൾക്ക് എതിരായാണ് കെജ്‌രിവാൾ പ്രവർത്തിച്ചത്. ഗുരുവിന്റെ പ്രതീക്ഷകൾ തകർത്തെറിഞ്ഞാണ് കെജ്‌രിവാൾ ജയിലിൽ പോയത്. ഇത്തരമൊരു വഞ്ചന ചെയ്ത അരവിന്ദ് കെജ്‌രിവാളിനോട് അണ്ണ ഹസാരെ ഒരിക്കലും ക്ഷമിക്കുമെന്ന് തോന്നുന്നില്ല.”- യോഗി ആദിത്യനാഥ് പറഞ്ഞു.
അരവിന്ദ് കെജ്‌രിവാൾ അധികാരത്തിലേറിയതോടെ ഡൽഹിയെ അഴിമതിക്കാർ വളഞ്ഞു. ഒരിക്കൽ കൂടി ബിജെപി അധികാരത്തിലേറിയാൽ നരേന്ദ്രമോദിക്ക് പകരം പ്രധാനമന്ത്രിയായി അമിത് ഷാ വരുമെന്നും ഉത്തർപ്രദേശിൽ മറ്റൊരാൾ മുഖ്യമന്ത്രിയായകുമെന്നുമാണ് കെജ്‌രിവാളിന്റെയും സമാജ്‌വാദി പാർട്ടിയുടെയും വാദം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ആയിരുന്നു യോഗിയുടെ വിമർശനം.
എന്നാൽ ജയിലിൽ പോയതിന് ശേഷം കെജ്‌രിവാളിന്റെ മനസിന്റെ സമനില തെറ്റിയതായി മാത്രമേ ഇതിനെ കാണാൻ സാധിക്കുകയുള്ളൂവെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. കെജ്‌രിവാളിന്റെ മോചനം ഡൽഹിയെ വീണ്ടും അപകടത്തിലാക്കുമെന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു.















