ജനങ്ങളെ വഞ്ചിക്കുന്നവർക്ക് രാജ്യത്ത് സ്ഥാനമില്ല; കോൺഗ്രസിന്റെ നയം കുടുംബ രാഷ്ട്രീയം: അമിത് ഷാ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങളെ വഞ്ചിക്കുന്നവർക്ക് രാജ്യത്ത് സ്ഥാനമില്ല; കോൺഗ്രസിന്റെ നയം കുടുംബ രാഷ്‌ട്രീയം: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 05:32 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പതിറ്റാണ്ടുകളായി കോൺഗ്രസ് ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണെന്ന് അമിത് ഷാ തുറന്നടിച്ചു. വഞ്ചന മുതൽക്കൂട്ടായി കൊണ്ടു നടക്കുന്നവരാണ് കോൺഗ്രസ് നേതാക്കളെന്നും രാജവംശ രാഷ്‌ട്രീയമാണ് കോൺഗ്രസ് കളിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. റായ്ബറേലിയിൽ സംഘടിപ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” അമേഠിക്ക് വേണ്ടിയും റായ്ബറേലിക്ക് വേണ്ടിയും അഹോരാത്രം പ്രയത്‌നിച്ചവരാണ് സ്മൃതി ഇറാനിയും, ദിനേഷ് പ്രതാപ് സിംഗും. ഇവരുടെ പ്രയത്‌നങ്ങൾക്കും കഠിനാധ്വാനത്തിനുമുള്ള ഫലം രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെയും ജനങ്ങൾ വോട്ടിലൂടെ നൽകും. ജനങ്ങൾക്കായാണ് ബിജെപി പ്രവർത്തിക്കുന്നത്. എന്നാൽ കോൺഗ്രസ് രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു? അവർ കാണിക്കുന്ന രാഷ്‌ട്രീയം അവരുടെ കുടുംബത്തിന്റെ വളർച്ചയ്‌ക്ക് വേണ്ടിയുള്ളതാണ്. സോണിയയ്‌ക്ക് അവരുടെ മകൻ രാഹുൽ പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹം, മമതയ്‌ക്ക് തന്റെ അനന്തരവൻ മുഖ്യമന്ത്രിയാകണമെന്നും, ലാലുജിക്കാവട്ടെ തന്റെ മകൻ മുഖ്യമന്ത്രി ആകണമെന്നുമാണ് ആഗ്രഹം. റായ്ബറേലിയും അമേഠിയും തങ്ങൾക്കുള്ളതാണെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. എന്നാൽ കുടുംബരാഷ്‌ട്രീയം കളിക്കുന്നവർക്കും ജനങ്ങളെ കൊള്ളയടിക്കുന്നവർക്കും ഈ മണ്ണിൽ സ്ഥാനമില്ലെന്ന് കാലങ്ങൾ പിന്നിട്ടപ്പോൾ ജനങ്ങൾ തന്നെ തെളിയിച്ചു. അമേഠിയിലെ ജനങ്ങൾ സ്മൃതിയെ സ്വന്തം മകളെ പോലെ കാണുന്നു.”- അമിത് ഷാ പറഞ്ഞു.

ഇന്ന് ഭാരതത്തിലെ ജനങ്ങൾക്ക് അവരുടെ സ്വന്തം രാമനെ തിരിച്ചു കിട്ടിയിരിക്കുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങ് നല്ല രീതിയിൽ നടത്തിയില്ലെന്നാണ് കോൺഗ്രസിന്റെ വാദം. എന്നാൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ എന്ത് സംഭവിക്കുെമന്ന് നമുക്കെല്ലാവർക്കും അറിയാം. അവർ രാമക്ഷേത്രത്തിൽ തർക്ക മന്ദിരത്തിന്റെ പൂട്ടുകൾ സ്ഥാപിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

അഴിമതിയും ഭീകരവാദ പ്രവർത്തനങ്ങളും തടയാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. അദ്ദേഹം കശ്മീരിൽ നിന്ന് ഭീകരരെ തുരത്തിയോടിക്കാൻ പരിശ്രമിക്കുന്നു. രാജ്യത്തിന്റെ വികസനത്തിനായി നിരവധി പദ്ധതികൾ നടപ്പിലാക്കി. വീണ്ടും ബിജെപി അധികാരത്തിലേറിയാൽ രാജ്യം വികസിത രാഷ്‌ട്രമാകുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: amit shaSlams Congress
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies