മുൻ ഇന്ത്യൻ താരവും കാെൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെൻ്ററുമായ ഗൗതം ഗംഭീർ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്. രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ലോകകപ്പ് ഹീറോയെ പരിഗണിക്കുന്നതായി ക്രിക് ഇൻഫോയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിസിസിഐയുടെ ഉയർന്ന ഉദ്യോഗസ്ഥർ ഗംഭീറുമായി സംസാപിച്ചിട്ടുണ്ട്. താരത്തിന് പരിശീലക സ്ഥാനം ഏറ്റെടുക്കാൻ താത്പ്പര്യമുണ്ടോ എന്നറിയാനാണ് ഗംഭീറിനെ ബിസിസിഐ സമീപിച്ചത്.
ഐപിഎല്ലിന് ശേഷം ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. മേയ് 27നാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി. ഇത് ഐപിഎൽ ഫൈനലിന്റെ പിറ്റേന്നാണ്. നേരത്തെ രാഹുൽ ദ്രാവിഡ് തന്റെ കരാർ നീട്ടാൻ താത്പ്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. 42-കാരനായ ഗംഭീർ ലക്നൗ സൂപ്പർ ജയൻ്റ്സിന്റെ മെൻ്ററായിരുന്നു നേരത്തെ.
രണ്ടു സീസണിലും അവരെ ഐപിഎൽ പ്ലേ ഓഫിലെത്തിക്കാനും ഗംഭീർ അടങ്ങുന്ന പരിശീലക സംഘത്തിന് കഴിഞ്ഞിരുന്നു. 2024 കൊൽക്കത്തയിൽ മെൻ്ററായി തിരിച്ചെത്തിയപ്പോൾ കെകെആർ പോയിന്റ് ടേബിൾ തലപ്പത്ത് കയറുകയും ചെയ്തു.
to replace Rahul Dravid















