പാലക്കാട്: തെങ്കരയിൽ നിന്ന് രണ്ടു പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. ഇന്ന് രാവിലെയാണ് കുട്ടികളെ കാണാതായത്. മൂന്നാം ക്ലാസ് വിദ്യാർത്ഥി അനുപ്രിയ, നാലാം ക്ലാസുകാരി അൽന എന്നിവരെയാണ് കാണാതായത്. രാവിലെ മുതൽ കുട്ടികൾക്കുള്ള തെരച്ചിൽ നടക്കുകയാണ്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















