ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം; അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏലയ്‌ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം; അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 11:05 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഏലയ്‌ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയ ശബരിമലയിലെ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്. ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണ നശിപ്പിക്കാനാണ് ടെൻഡർ  ക്ഷണിച്ചിരിക്കുന്നത്. അഞ്ചു കോടിയിലധികം രൂപ വില വരുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണയാണ് ശാസ്ത്രീയമായി നശിപ്പിക്കേണ്ടത്.

ശബരിമല സന്നിധാനത്തെ ഗോഡൗണിലാണ് 6,65,127 ടിന്നുകളിലായി അരവണ സൂക്ഷിച്ചിരിക്കുന്നത്. പമ്പയ്‌ക്ക് പുറത്തുള്ള ഒറ്റപ്പെട്ട ഇടങ്ങളാണ് അരവണ നശിപ്പിക്കാനായി പരിഗണനയിലുള്ളത്. കാലാവധി കഴിഞ്ഞ ഭക്ഷ്യയോഗ്യമല്ലാത്ത അരവണ ആളുകളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പക്കണം. അയ്യപ്പന്റെ ചിത്രം അരവണ ടിന്നിൽ ഉള്ളതിനാൽ വിശ്വാസികളെ മുറിപ്പെടുത്താത്ത രീതിയിലാകണം നശീകരണമെന്നും നോട്ടീസിൽ പറയുന്നു.

ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികൾ പാലിച്ചുകൊണ്ടായിരിക്കണം നടപടികൾ. 21-ാം തീയതി വൈകിട്ട് അഞ്ച് മണി വരെ ഏജൻസികൾക്ക് കരാറുകൾ നൽകാം. കരാർ ലഭിച്ചാൽ 45 ദിവസത്തിനകം അരവണകൾ നശിപ്പിക്കണമെന്നും നോട്ടീസിൽ പറയുന്നുണ്ട്.

അരവണയ്‌ക്കായി ഉപയോഗിക്കുന്ന ഏലയ്‌ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവിൽ കൂടുതൽ കണ്ടെത്തിരുന്നു. ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് ഹൈക്കോടതിയാണ് വിൽപ്പന തടഞ്ഞത്.

Tags: aravanasabari malaDewasom Board
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies