പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം മുഹമ്മദ് ഹഫീസ്. ലോകകപ്പിൽ പാകിസ്താൻ വല്ലാതെ കഷ്ടപ്പെടുമെന്നാണ് ഹഫീസ് പറയുന്നത്. ടി20 ലോകകപ്പിന് അവർ മാനസികമായി പോലും തായാറായിട്ടില്ല. ബാറ്റിംഗിൽ കോമ്പിനേഷനും നല്ലൊരു ഫോർമേഷനും കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല.
ഓരോരുത്തരുടെയും ചുമതലകൾ എന്താണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. എന്റെ ഹൃദയത്തിൽ നിന്ന് ചിന്തിക്കുകയാണെങ്കിലും ഞാൻ എപ്പോഴും പാകിസ്താന് ഒപ്പമായിരിക്കും. പക്ഷേ സാങ്കേതികമായും ടീമെന്ന നിലയിലും ഇന്ത്യ താരങ്ങളെ നന്നായി വിന്യസിച്ചിട്ടുണ്ട്. അതിനാൽ ലോകകപ്പിൽ വിൻഡീസിലെ മത്സരങ്ങളിൽ ഇന്ത്യയാകും മികച്ച പ്രകടനം നടത്തുക.
പാകിസ്താനെ സംബന്ധിച്ച് അവർക്ക് നാട്ടിൽ പോലും ന്യുസിലൻഡിനെതിരെ പരമ്പര സമനിലയിലാക്കാനേ കഴിഞ്ഞുള്ളു. അവർക്ക് മുഴുവൻ സ്ക്വാഡ് ഉണ്ടായിരുന്നിട്ടും ന്യുസിലൻഡിന്റെ രണ്ടാം നിരയ്‌ക്ക് മേൽ ആധിപത്യം നേടാനായില്ല. അതിന് ന്യായീകരണമൊന്നുമില്ല. കിരീടം നേടാനുള്ള ശരീരഭാഷയും ആധിപത്യം പുലർത്താനുള്ള പ്രകടനങ്ങളും ഈ പാക്സിതാൻ ടീമിൽ കാണുന്നില്ലെന്നും ഹഫീസ് പറഞ്ഞു.