ഐപിഎല്ലിലെ ലീഗ് ഘട്ടത്തിലെ അവസാന തീപ്പൊരി പോരാട്ടത്തിനാകും ചിന്നസ്വമി സ്‌റ്റേഡിയം വേദിയാകുന്നത്. എന്നാൽ മഴ വെല്ലുവിളിയായേകുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെ 5 ഓവർ എങ്കിലും കളി നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ കനത്ത മഴയെ തുടർന്ന് ഇന്ന് ബെംഗളൂരുവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എട്ട് മണി മുതൽ 11 വരെ 75 ശതമാനം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഇരുടീമുകളുടെയും സീസണിലെ അവസാന മത്സരമാണിത്. ചെന്നൈയുടെ നെറ്റ് റൺറേറ്റ് മറികടക്കുന്ന രീതിയിൽ ജയിച്ചാൽ ആർസിബിക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടാം. മഴ മൂലം മത്സരം ഉപേക്ഷിച്ചാൽ 15 പോയിന്റുമായി ചെന്നൈ പ്ലേ ഓഫ് കളിക്കും.
നിലവിൽ പോയിന്റ് പട്ടികയിൽ നാലാമതുള്ള ചെന്നൈ സൂപ്പർ കിംഗ്‌സിന് 14 പോയിന്റുണ്ട്. 12 പോയിന്റുമായി ആറാം സ്ഥാനത്താണ് ആർസിബി. നെറ്റ് റൺറേറ്റിൽ വലിയ വ്യത്യാസമില്ലാത്തതിനാൽ ആർസിബിയുടെ പ്ലേ ഓഫ് സാധ്യതകളും സജീവമാണ്. ആദ്യം ബാറ്റിംഗിനിറങ്ങി 200 റൺസ് നേടിയാൽ 18 റൺസിന് ചെന്നൈയെ തോൽപ്പിക്കണം. മറുപടി ബാറ്റിംഗിനിറങ്ങിയാൽ 11 പന്ത് ബാക്കി നിൽക്കെ ആർസിബി ലക്ഷ്യം കാണണം. എങ്കിൽ നാലാതായി പ്ലേ ഓഫിലേക്ക് യോഗ്യത നേടാം.