ബലാത്സംഗം ചെയ്ത ശേഷം നിർബന്ധിച്ച് മതംമാറ്റി വിവാഹം ചെയ്തുവെന്നും പിന്നീട് കബളിപ്പിച്ച് ഗർഭഛിദ്രം നടത്തിയെന്നും യുപി സ്വദേശിനിയുടെ പരാതി. കർണാകടകക്കാരനായ സെയ്ഫുദീനെതിരെയാണ് പരാതി. ബഹ്റൈനിൽ ജോലി ചെയ്യുമ്പോഴാണ് ഇയാളുമായി പരിചയത്തിലായത്. ഏഴുവർഷമായി യുവതി അവിടെ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഒരു ദിവസം യുവതി പീഡനത്തിനിരയാകുന്നത്.
ഇതോടെ യുവതി ബഹ്റൈൻ പൊലീസിനെ സമീപിച്ച് പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ സെയ്ഫുദീനും കുടുംബവും സ്വാധീനിച്ച് യുവതിയെക്കൊണ്ട് പരാതി പിൻവലിപ്പിച്ചു. പിന്നാലെ ഇവർ ഗർഭിണിയായി. ഇതിനിടെ ഹിന്ദുവായ തന്നെ അവർ നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്തി വിവാഹം നടത്തി. മുസ്ലീം ആചര പ്രകാരം ഫെബ്രുവരി 13നായിരുന്നു വിവാഹം.
മെഡിക്കൽ പരിശോധനയ്‌ക്ക് എന്നു പറഞ്ഞ് തന്നെ കബളിപ്പിച്ച് മുംബൈയിൽ എത്തിച്ച ശേഷം ഡോക്ടർമാരെ കൊണ്ട് ഗർഭഛിദ്രം നടത്തിയെന്നും യുവതി പൊലീസിനോട് പറഞ്ഞു. കർണാടകയിലെ അയാളുടെ വീട്ടിലെത്തിച്ച ശേഷം യുവാവിന്റെ മുൻ വധുവും സഹോദരും ബന്ധുക്കളും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നും ഇവർ നൽകിയ പരാതിയിൽ പറയുന്നു.















