തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയെ പ്രകോപിപ്പിച്ചതിന് വിനോദസഞ്ചാരികൾക്കെതിരെ കേസെടുത്തു. തമിഴ്നാട്ടിൽ നിന്നെത്തിയ ഏഴംഗ സംഘത്തിനെതിരെയാണ് കേസെടുത്തത്. കേസിലെ ഒന്നാംപ്രതി തമിഴ്നാട് റാണിപേട്ട് സ്വദേശി എം. സൗക്കത്തിനെ റിമാൻഡ് ചെയ്തു. ആനയ്‌ക്ക് നേരെ പഴവും ജിലേബിയും എറിഞ്ഞുകൊടുത്ത് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. സുഹൃത്തുക്കളുമായി പന്തയം വച്ചായിരുന്നു സൗക്കത്ത് ആനയെ പ്രകോപിപ്പിച്ചത്. പിന്നാലെ വിനോദസഞ്ചാരികൾക്ക് നേരെ ആന പാഞ്ഞടുക്കുകയും ചെയ്തു. മലക്കപ്പാറ-അതിരപ്പിള്ളി റൂട്ടിൽ ആനക്കയം ആനത്താരിയിലാണ് സംഭവമുണ്ടായത്. ദൃശ്യങ്ങൾ പകർത്തിയ മറ്റൊരു സംഘമാണ് വനംവകുപ്പിന് വിവരം കൈമാറിയത്.















