തിരുവനന്തപുരം: കാസർകോട് നടക്കുന്ന സംസ്ഥാന സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള തിരുവനന്തപുരം ജില്ല ടീം തെരഞ്ഞെടുപ്പ് 20ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9ന് നടക്കും. 2011 ജനുവരി ഒന്നിനും 2012 ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്ക് പങ്കെടുക്കാം. എല്ലാ കുട്ടികളും തിരുവനന്തപുരം ജില്ലയുടെ അംഗീകൃത ക്ലബ്ബുകളിൽ സൈൻ ചെയ്തവരും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ രജിസ്ട്രേഷൻ നമ്പർ അംഗീകാരമുള്ളവരുമായിരിക്കണം.
സെലക്ഷനിൽ പങ്കെടുക്കുന്നതിന് വേണ്ടി തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയുമായി ബന്ധപ്പെടുക – 9446423456, 9495311643,9447005717